കുറ്റിപ്പുറം :കുറ്റിപ്പുറം ബംഗ്ലാംകുന്ന് സ്വദേശി ട്രെയിൻ തട്ടിമരിച്ച നിലയിൽ. വാരിയത്ത് മേലേപറമ്പിൽ ഗോപാലൻ്റെ മകൻ ഉണ്ണികൃഷ്ണൻ (40)നെയാണ് കുറ്റിപ്പുറം റെയിൽവേ പാളത്തിന് സമീപത്തായി ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30ഓടെയാണ് ഉണ്ണികൃഷ്ണൻ്റെ മൃതദേഹം റെയിൽ പാളത്തിന് സമീപം കാണപ്പെട്ടത്. അപകടത്തിൽ തലപാടെ തകർന്നിട്ടുണ്ട്. ഇരുകൈകാലുകൾക്കും വലിയരീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറം -തിരൂർ റോഡിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തിയിരുന്ന ഇയാൾ ഇന്നലെ രാത്രി 8.30ഓടെ കട അടച്ച് വീട്ടിലേക്ക് പുറപ്പട്ടതായിരുന്നു. റെയിവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം പിണഞ്ഞതാകാമെന്ന് കരുതുന്നു. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടംനടത്തും.
Tags:
Latest News
