Trending

കലുങ്കിനെടുത്ത കുഴിയിൽ വീണ് പരിക്കേറ്റ യാത്രക്കാരന്റെ ചികിത്സാ ചെലവ് കരാർ കമ്പനി വഹിക്കണം, കളക്ടർ





താമരശ്ശേരി: -താമരശ്ശേരി ചുങ്കം വെഴുപ്പൂർ ബസ് സ്റ്റോപ്പിനു സമീപം കലുങ്കു നിർമാണത്തിനെടുത്ത കുഴിയിൽ വീണു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ്റെ  ചികിത്സാ ചെലവ് റോഡ് വികസന പ്രവൃത്തി നടത്തുന്ന കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷൻസ് വഹിക്കണമെന്ന്  ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ കളക്ടർ 
എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു.

ഇതിൽ കരാർ കമ്പനി വീഴ്ച വരുത്തിയാൽ അവർക്കു നൽകാനുള്ള തുകയിൽ നിന്നു ചികിത്സാ ചെലവു പിടിക്കണമെന്ന് റോഡ് വികസന പ്രവൃത്തി ചുമതല വഹിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻ സ്പോർട്ട് പ്രോജക്ടിന്റെ എൻജി നീയർക്കും കളക്ടർ നിർദേശം നൽകി.

എകരൂൽ വള്ളിയോത്ത് കണ്ണാറക്കുഴിയിൽ അബ്ദുൽ റസാഖിനാണ് അപകടത്തിൽ ഗുരുതരമായ പരുക്കേറ്റത്.

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ കലുങ്കു നിർമിക്കാൻ കീറിയ കുഴിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30 ഓടു കൂടിയാണ് അബ്ദുൽ റസാഖ് ബുള്ളറ്റ് സഹിതം വീണത്.

അപകടത്തിനു കാരണം റോഡ് വികസന പ്രവൃത്തി നടത്തുന്നവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.

അബ്ദുൽ റസാഖിനു റോഡിന്റെ ഉപഭോക്താവെന്ന നിലയിൽ ലഭിക്കാനുള്ള നഷ്ടപരിഹാരവും മറ്റും ലഭിക്കുന്നതിനു നിയമസ ഹായം ഉൾപ്പെടെ എല്ലാം ലഭ്യമാ ക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ താമരശ്ശേരി തഹസിൽദാരോട് ആവശ്യപ്പെട്ടു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post