കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ എന്‍.തേജ്ലോഹിത് റെഡ്ഢി. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം
ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ പൊതുയോഗങ്ങള്‍ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, ഇത് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലടക്കം പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണിപ്പോള്‍. കൂടാതെ ഒമിക്രോണ്‍ സാമൂഹ്യവ്യാപനവും ജില്ലയില്‍ നടന്നിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയ 30 ഓളം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
Tags:
Latest News
