സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകളുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും wcc ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും പി സതീദേവി പറഞ്ഞു.
‘ഹേമ കമ്മറ്റി റിപ്പോർട്ട് പരിശോധിച്ചു നടപടി കൈക്കൊള്ളും. സ്ത്രീകളുടെ സുരക്ഷയ്ക്ക് നിർമാണ കമ്പനികൾക്കും ഉത്തരവാദിത്തമുണ്ട്’, സതീദേവി പറഞ്ഞു. ഡബ്ല്യൂസിസി വനിതാ കമ്മീഷൻ അധ്യക്ഷ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പി സതീദേവി മാധ്യമങ്ങളെ കണ്ടത്.
Tags:
Latest News
