Trending

ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം; അധ്യാപികയുടെ പരാതിയിൽ കേസ്


കാസർകോട്,, കാഞ്ഞങ്ങാട്ട് ഓൺലൈൻ ക്ലാസിനിടെ നഗ്നതാപ്രദർശനം. അധ്യാപികയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട് നഗരത്തിനു സമീപമുള്ള ഒരു ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ ക്ലാസിനിടയിലാണ് സംഭവം. അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് നഗ്നതാപ്രദർശനം നടത്തിയത്. വിഡിയോ അൺ മ്യൂട്ടാക്കിയതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ട് ക്ലാസിൽനിന്ന് പല കുട്ടികളും പുറത്തുപോയി. വിദ്യാർഥിയുടെ മുഖംമറച്ച് നിലയിലാണുള്ളത്.

വിദ്യാർഥിയുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന സംശയവുമുണ്ട്. സ്കൂൾ അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post