കോടഞ്ചേരിയിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചു.
ഡ്രൈവറുടെ മനക്കരുത്തിൽ വൻ ദുരന്തം ഒഴിവായി.
താമരശ്ശേരി : കോടഞ്ചേരിയിൽ വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണോത്ത് ഭാഗത്തു നിന്നും കോടഞ്ചേരിയിലേക്ക് വരികയായിരുന്ന KL-51- K-3039 നമ്പർ ലോറിക്കാണ് ഇന്നലെ 12.30 ഓടെ കോടഞ്ചേരി അങ്ങാടിക്ക് സമീപം വെച്ച് തീ പിടിച്ചത്. ഇലക്ട്രിക് ലൈനിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. ലോറിയിൽ തീ പടരുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി ഓടിയെങ്കിലും പ്രദേശവാസിയായ ഷാജി എന്ന മറ്റൊരു ഡ്രൈവർ ലോറിയിൽ കയറി ധൈര്യം വിടാതെ അവസരോചിതമായി ലോറി റോഡിൽ നിന്നും ലോറി സ്കൂൾ ഗ്രൗണ്ടിലേക്ക് കയറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തീ അണക്കുവാനുള്ള ശ്രമം നടത്തി. മുക്കത്ത് നിന്നും ഫെയർഫോഴ്സെത്തി തീ പൂർണ്ണമായും അണച്ചു. ജെ സി ബി ഉപയോഗിച്ച് ലോറിയിൽ നിന്നും അവശേഷിച്ച വൈക്കോൽ നീക്കി.
Tags:
Latest News

