താമരശ്ശേരി: മാസങ്ങൾ പിന്നീട്ടിട്ടും ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേടിലെ ഇൻ്റർലോക്ക് പാകിയുള്ള നവീകരണ പ്രവൃത്തി പൂർത്തിയായില്ല.
പ്രവർത്തിയിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് സ്ഥലത്തെത്തി ഇടപെടുകയും, കരാറുകാരായ നാഥ് ഇൻഫ്രാസ്ട്രക്ചറിനെതി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നിട്ടും വേഗതയിൽ മാറ്റമൊന്നും വന്നിട്ടില്ല.
ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്ന് പോകുകയും, തമഴ്നാട്, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന റോഡിലാണ് ഈ രൂപത്തിൽ പ്രവർത്തി നടക്കുന്നത്.
Tags:
Latest News
