കോട്ടയം പൊൻകുന്നു കൂരാലിയിൽ കാൽവഴുതി കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. പനമറ്റം തേക്കും തോട്ടത്തിൽ ഭാഗത്ത് കെ.മനോജാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച അഞ്ചു മണിയോടെയായിരുന്ന് സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് മനോജ് വീണത്.കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് രക്ഷാപ്രവർത്തനത്തിനെ നേതൃത്വം നൽകിയത്.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനുമാണ് പരിക്ക് പറ്റിയിരിക്കുന്നത്.
Tags:
Latest News
