കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്ഫോടനം. ആലക്കാട്ട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. ധനരാജ് വധക്കേസിലെ പ്രതിയാണ് ബിജു. വീട്ടിൽ സൂക്ഷിച്ചുവെച്ച ബോംബ് പൊട്ടിയതാകാമെന്നാണ് സംശയം. സ്ഫോടനത്തിൽ ബിജുവിന് പരുക്കേറ്റിട്ടുണ്ട്.
സ്ഫോടനം നടന്ന വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുമ്പെ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. പരുക്കേറ്റ ബിജുവിനെ കോഴിക്കോടുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
