Trending

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി പണവും മൊബൈല്‍‌ ഫോണും കവര്‍ന്നു; കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റില്‍


കോഴിക്കോട് പന്തീരാങ്കാവിൽ ഹണിട്രാപ് കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാനന്തവാടി സ്വദേശിനിയായ യുവതിയും കുളങ്ങരപീടിക സ്വദേശിയായ യുവാവുമാണ് പിടിയിലായത്. കാസര്‍കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട്  ബൈപ്പാസിലുള്ള സ്വകാര്യ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി കെണിയില്‍ പെടുത്തിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന 4 യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ചതായാണ് പരാതി. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ സംഘം 8500 രൂപ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു. സംഭവത്തില്‍ വയനാട് മാനന്തവാടി സ്വദേശിനിയായ ശബാന, കോഴിക്കോട് കുളങ്ങര പീടിക സ്വദേശി ഫൈജാസ് എന്നിവരെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post