Trending

ടി ന്യൂസ് വാർത്ത തുണയായി, കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുകി വൃണമായി ദുർഗന്ധം പരത്തി അലഞ്ഞു നടന്ന തെരുവ് നായയെ രക്ഷപ്പെടുത്തി.




താമരശ്ശേരി: കഴുത്തിൽ പ്ലാസ്റ്റിക്ക് കയർമുറുകി ചുറ്റുഭാഗവും പൊട്ടി ഒലിച്ച് വ്യണമായി പുഴുവരിച്ച് താമരശ്ശേരിയിലൂടെ മാസങ്ങളായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന തെരുവ് നായക്ക് ഒടുക്കം മോചനം.



ടി. ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ട Hachiko animal Rescue Kerala യുടെ ഓമശ്ശേരി യൂനിറ്റിലെ പ്രവർത്തകരായ പ്രജീഷ്, ജംഷീർ, നൗഷാദ്, അഖിൽ, സിവിൽ ഡിഫൻസ് പ്രവർത്തകനായ സിനീഷ് സായി, താമരശ്ശേരി പഴയ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരായ ശിവദാസൻ, പ്രസ്ത് ലാൽ, സജി, ബിജീഷ് രാരൻ, താജുദ്ധീൻ എന്നിവർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായയെ വല ഉപയോഗിച്ച് പിടികൂടിയത്.



തുടർന്ന് കഴുത്തിലെ കയർ വെട്ടിമാറ്റി ചികിത്സ നൽകി നായയെ വിട്ടയച്ചു. ഇറച്ചിയിൽ കയർ ആഴ്ന്ന്  ഇറങ്ങി ചുറ്റുവട്ടവും വൃണമായി പുഴുവരിച്ച് അവശനിലയിലായിരുന്നു നായ





T News

working in the field of advertising and printing

Post a Comment

Previous Post Next Post