Trending

നാഥനില്ല, ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസ് പ്രവർത്തനം അവതാളത്തിൽ,ചുമതലയും ആർക്കും നൽകിയില്ല





താമരശ്ശേരി: മൈനിങ് ആൻഡ് ജിയോളജി കോഴിക്കോട് ജില്ലാ ഓഫീസ് പ്രവർത്തനം അവതാളത്തിൽ, മേധാവിയുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പകരം ചുമതല നൽകാത്തതിനാൽ ഓഫീസിലുള്ളവർക്ക് പ്രവർത്തിക്കാനും കഴിയുന്നില്ല.

 വീട് നിർമാണത്തിനും മറ്റും മണ്ണ് മാറ്റാൻ അനുമതി തേടി ആളുകൾ നിരവധിതവണ ഓഫീസിലെത്തി നിരാശയോടെ മടങ്ങുകയാണ്.

ജില്ലാ ജിമയോളജിസ്റ്റ് ഇല്ലാത്തതിനാൽ മണ്ണുനീക്കമുൾപ്പെടെയുള്ളവയ്ക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

 നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന കാര്യം ഡയറക്ടറേറ്റിനറിയാമെങ്കിലും ബദൽ സംവിധാനമൊരുക്കുന്ന കാര്യത്തിൽ അവരും നിസ്സഹായരാണ്. സർക്കാർ തലത്തിലാണ് നടപടിയുണ്ടാവേണ്ടത്.

 പതിവുജോലികൾക്കുള്ള ക്രമീകരണങ്ങളും ചുമതലകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിയുകയാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. ജില്ലാ ജിയോളജിസ്റ്റായി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയ ഉദ്യോഗസ്ഥൻ ചുമതല എടുക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 

സർവീസ് അവസാനിക്കാൻ കുറച്ചുനാൾ ശേഷിച്ചിരിക്കെ സ്ഥലംമാറ്റം കിട്ടിയതിനാൽ സർക്കാരിനെതിരേ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചു. കോടതിവിധി വൈകുന്നതിനാൽ ജില്ലാ യോളജിസ്റ്റിന്റെ കസേരയിൽ ആളില്ലാതായി. ഭൂരിഭാഗം  ഫയലുകളും നീക്കമില്ലാതെ 
കെട്ടിക്കിടക്കുകയാണ്. മറ്റാർക്കെങ്കിലും താത്കാലിക ചുമതല നൽകി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുമില്ല.
 വായ്പയെടുത്ത് വീടുപണി തു ടങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരുൾപ്പെടെയാണ് ഇതോടെ പ്രതിസന്ധി യിലായത്. അതേസമയം ഓഫീസ് പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷ നൽകാതെ അനധികൃമായി മണ്ണ് മാറ്റവും ക്വാറിപ്രവൃത്തികളും ധാരാളമായി നടക്കുന്നുമുണ്ട്. ഈയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post