ആലങ്ങാട്: വനിത പൊലീസ് ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം കരിയാറ്റിൽ വീട്ടിൽ ലിജോയ് (20), മാളികംപീടിക വടക്കേലൻ വീട്ടിൽ നിഥിൻ ബാബു (20) എന്നിവരെയാണ് ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് ബിവറേജിന് സമീപം അടിപിടിയുണ്ടാക്കിയതിന് ഇവരെ രാത്രിയിൽ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് വധഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Tags:
Latest News
