Trending

പച്ചക്കറി വാഹനത്തിൽ പണം കടത്തിയ സംഭവം;അന്വേഷണം വ്യാപിപ്പിക്കുന്നു.


ബത്തേരി: മതിയായ രേഖകളില്ലാതെ പച്ചക്കറി വാഹനത്തില്‍ കടത്തുകയായിരുന്ന 2 കോടിയോളം രൂപ പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. പിന്നില്‍ വന്‍ സംഘമുള്ളതായി സൂചനയുണ്ടെന്ന് വയനാട് എസ്പി അര്‍വിന്ദ് സുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുത്തങ്ങ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ധേഹം പറഞ്ഞു. ഇതിനിടയില്‍ സംഭവത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം കര്‍ണാടകയിലെത്തിച്ച് വില്‍പ്പന നടത്തിയ പണമാണ് ഇന്നലെ പിടികൂടിയതെന്നാണ് വിവരം.

മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിലെ രഹസ്യ അറയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പിയുടെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, ബത്തേരി പോലീസും ചേര്‍ന്ന് പണം പിടിച്ചെടുത്തത്.

കൊടുവള്ളി സ്വദേശികളായ ആറ്റക്കോയ (24), മുസ്തഫ (32) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. സംഭവത്തിന്പിന്നില്‍ വന്‍ ശ്രംഖല തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായി എസ്.പി പറഞ്ഞു. മുത്തങ്ങ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും.

അടുത്തയിടെയായി എംഡിഎംഎയും, കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അതിര്‍ത്തികളിലെല്ലാം പരിശോധന കര്‍ശനമാക്കുമെന്ന് എസ്പി പറഞ്ഞു. ബത്തേരി ഡിവൈഎസ്പി പ്രദീപ്കുമാര്‍, നര്‍ക്കോട്ടിക് ഡിവൈഎസ്പി റെജികുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഇതിനിടയില്‍ സംഭവത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം കര്‍ണാടകയിലെത്തിച്ച് വില്‍പ്പന നടത്തിയ പണമാണ് ഇന്നലെ പിടികൂടിയതെന്നാണ് വിവരം. പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ഇയാളെ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post