Trending

‘കാമുകിയുടെ അമ്മയ്ക്ക് വൃക്ക നൽകി; പിന്നാലെ കാമുകി മറ്റൊരാളെ വിവാഹം ചെയ്തു’


പ്രണയിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക നൽകിയിട്ടും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന യുവാവിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മെക്‌സിക്കോയിൽ നിന്നുള്ള ഉസീൽ മാർട്ടിനെസ് എന്ന യുവാവാണ് ടിക്ടോക്കിൽ പങ്കുവച്ച വിഡിയോയിൽ തന്റെ അനുഭവം പറഞ്ഞത്. പിന്നാലെ വിഡിയോ വൻ വൈറലായി. ഏകദേശം 14 മില്യൺ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ലഭിച്ചതെന്ന് ഡെയ്​ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

പ്രണയിച്ച പെൺകുട്ടിയുടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ തന്റെ വൃക്കകളിൽ ഒന്ന് നൽകാമെന്ന് യുവാവ് സമ്മതിച്ചു. പിന്നാലെ ഓപ്പറേഷൻ നടത്തി വൃക്ക മാറ്റിവച്ചു. എന്നാൽ മാസം ഒന്ന് തികയുന്നതിന് മുൻപ് തർക്കിച്ച് പിരിഞ്ഞ കാമുകി തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്നും യുവാവ് വെളിപ്പെടുത്തുന്നു.വിഡിയോ വൈറലായതോടെ, തനിക്ക് ആ പെൺകുട്ടിയോട് വിരോധമില്ലെന്നും അവരെ വെറുക്കുന്നില്ലെന്നും യുവാവ് പറയുന്നു. താൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കൾ രക്ഷിച്ചത് ഒരു ജീവനാണെന്ന് ആശ്വസിപ്പിക്കുന്നവരെയും സൈബർ ലോകത്ത് കാണാം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post