മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് പതിനാറുകാരിയുടെ വിവാഹം നടന്നത്. ബന്ധു കൂടിയായ വണ്ടൂര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. നിലവില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വളരെ രഹസ്യമായിട്ടായിരുന്നു ഒരുവര്‍ഷം മുമ്പ് വിവാഹം. ചികിത്സയുടെ ആവശ്യാര്‍ത്ഥം ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്ത് അറിയുന്നത്. പിന്നീടത് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ഇതുവരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്നാണ് പ്രതികരണം.
