കുരോട്ട്പാറ സെന്റ് മേരിസ് പള്ളി വികാരിയും വോളി ഫ്രണ്ട്സ് കൂരോട്ട്പാറയുടെ അരക്കാരനുമായ Fr. ലിബിൻ നെടുമലയിലിന് ഫ്രണ്ട്സ് വോളി ബോൾ ടീം അംഗങ്ങൾ സ്നേഹോജ്യ ലമായ യാത്ര അയപ്പ് നല്കി. മലയോര മേഖലയിൽ അന്യം നിന്നു പോയ വോളിബോളിനെ വീണ്ടും കുരുട്ടുപാറയുടെ മണ്ണിലേക്ക് കൊണ്ടുവന്ന ഫാദർ ലിബിൻ നെടുമലയിൽ അച്ഛൻ കുരുട്ടുപാറ സെന്റ് മേരിസ് ഇടവകയിൽ നിന്നും ഒന്നും തേഞ്ഞിപ്പാലം ഇടവകയിലേക്ക് ട്രാൻസ്ഫർ ആയി പോകുന്നതിനാലാണ് യാത്രയപ്പ് നല്കിയത്. ജോൺസൺ തറപ്പേൽ, ജോസുകുട്ടി തെങ്ങുംപള്ളിൽ, ജിജി അവണൂർ, സിജു ഓത്തിക്കൽ , റെജി കളത്തിപറമ്പിൽ എന്നിവർ നേതൃത്വം നല്കി .
Tags:
Latest News
