Trending

കണ്ണൂരില്‍ ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തി






കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ (35)ആണ് കൊല്ലപ്പെട്ടത്.കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയോടെയാണ് ജസീര്‍ കുത്തേറ്റു മരിച്ചത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post