Trending

ഗുജറാത്തിൽ 1026 കോടിയുടെ മയക്കുമരുന്ന് പിടികൂടി; സ്ത്രീ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ


അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. ജില്ലയിലെ അങ്കലേശ്വർ പ്രദേശത്തെ മയക്കുമരുന്ന് ഫാക്ടറിയിൽ നിന്നുമാണ് 513 കിലോ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു.മുംബെെ ആന്റി നാർക്കോട്ടിക് സെല്ലിന്റെ വോർലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രദേശത്തെ ഫാക്ടറി തകർത്താണ് പരിശോധന നടത്തിയത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 1026 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post