Trending

വിദ്യാർഥികളും ഡ്രൈവറുമടക്കം 16 പേർ; ഓട്ടോറിക്ഷ കസ്റ്റഡിയിെലടുത്തു


തിരൂരങ്ങാടി: ഡ്രൈവറടക്കം 16 പേരെ കുത്തിനിറച്ച് സർവിസ് നടത്തിയ ഓട്ടോറിക്ഷ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടികൂടി. തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കറാണ് വാഹനം പിടികൂടിയത്.


ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിലാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ ശ്രദ്ധയിൽപെട്ടത്. പരിശോധിച്ചപ്പോൾ ഡ്രൈവറെ കൂടാതെ 15 സ്കൂൾ കുട്ടികളുമുണ്ടായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന്‍റെ ടാക്സ് അടച്ചിട്ടില്ലാത്തതും ശ്രദ്ധയിൽപെട്ടു.

4,000 രൂപ പിഴ ചുമത്തിയതിന് പുറമെ സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുകയും ചെയ്തു. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളെ താൽക്കാലികമായി ഡ്രൈവിങ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ തന്നെ ഓരോ വാഹനത്തിലും സുരക്ഷിതമായി വിദ്യാർഥികളെ സ്കൂളിലെത്തിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post