താമരശ്ശേരി : എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി എട്ടാം ജന്മദിനത്തോടനുബന്ധിച്ച് പതാക ദിനം നടത്തി.
ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഗുരുജയന്തിയുടെ മുന്നോടിയായി എല്ലാ ശ്രീനാരായണീയരുടേയും ഭവനങ്ങളിൽ പീത പതാക ഉയർത്തുന്ന ദിനം കൂടിയാണിത്.
യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ, യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത്, ശാഖ സെക്രട്ടറി കെ ടി രാമകൃഷ്ണൻ വൈസ് പ്രസിഡന്റ് പി വിജയൻ രാഘവൻ വലിയേടത്ത് അമൃത ദാസ്തമ്പി എന്നിവർ പുഷ്പാർച്ചന നടത്തി. ഗുരുജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുദേവ കീർത്തനങ്ങൾ, സ്കോളർഷിപ്പ് വിതരണം, ഉന്നത വിജയികളെ ആദരിക്കൽ എന്നീ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു.
