Trending

ബഫർ സോൺ; ഗ്രാമസഭകളിൽ പ്രമേയം പാസാക്കി.


ബഫർസോൺ വിഷയത്തിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പയോണ , പൂലോട് വാർഡുകളുടെ ഗ്രാമസഭകളിൽ പ്രമേയം പാസാക്കി. 

കർഷകരെയും സാധാരണക്കാരെയും ബാധിക്കുന്നതായി പറയുന്ന വീട് കൃഷി സംരംഭങ്ങൾ റോഡുകൾ ഇവയ്ക്കുള്ള മാനദണ്ഡങ്ങൾ തീർത്തും
ഒഴിവാക്കുന്നതോടൊപ്പം. ബഫർ സോണിലെ ഒരു കിലോമീറ്ററിനകത്ത് വരുന്ന കോറി ഖനനങ്ങളും പരിസ്ഥിതിക്ക് വലിയ രീതിയിൽ മാറ്റം വരുത്തുന്ന കുന്നിടിച്ചു നിരത്തൽ വലിയ ടൗൺഷിപ്പ് ബിൽഡിങ്ങുകൾ റിസോർട്ടുകൾ
നിരോധിച്ചുകൊണ്ട് ബഫർസോൺ വിജ്ഞാപനം നിലനിർത്തണമെന്ന  പ്രമേയമാണ് പാസാക്കിയത്.

ആർ_എം_പി_ഐ പ്രവർത്തകരാണ് പ്രമേയം അവതരിപ്പിച്ചത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post