കെ എസ് ടി എ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി താമരശ്ശേരി സബ്ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥിക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടീൽ കന്നൂട്ടിപ്പാറയിൽ നടന്നു.
താമരശ്ശേരി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.
കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് ആർ പി ഭാസ്കരൻ തറക്കല്ലിടീൽ നിർവ്വഹിച്ചു. സംഘാടക സമിതി ചെയര്മാന് സി പി നിസാർ അധ്യക്ഷത വഹിച്ച. കൊടുവള്ളി ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ള തോട്,വാർഡ് മെമ്പർ എ കെ അബൂബക്കർ,കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ, സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ, മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ അരവിന്ദാക്ഷൻ, ബെന്നി കെ ടി, കെ ആർ രാജൻ, ജില്ലാ കമ്മിറ്റി അംഗം, ഷൈജ കെ,സബ്ജില്ലാ പ്രസിഡന്റ്, മെഹറലി വി എം, അബുലൈസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ ലൈജു തോമസ് സ്വാഗതവും, സബ്ജില്ലാ സെക്രട്ടറി നന്ദിയും അറിയിച്ചു.
