താമരശ്ശേരി : കട്ടിപ്പാറ വില്ലേജിൽ ചമൽ ഭാഗത്ത് പെരുമ്പള്ളി-കട്ടിപ്പാറ റോഡില്‍ ചമൽ അങ്ങാടിയിലുള്ള കേരള ഗ്രാമീൺ ബാങ്കിന് മുൻവശമുളള റോഡിൽ വെച്ച് KL 57-N-3213 SUZUKI ACCESS സ്കൂട്ടറിൽ കടത്തുകയായിരുന്ന 3 ലിറ്റർ പിടികൂടി,
ചാരായം കൈവശംവെച്ച് കടത്തികൊണ്ടുവന്നതിന് താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ വില്ലേജില്‍ ചമൽ ദേശത്ത് ചാവടിയിൽ വീട്ടിൽ വേലായുധൻ മകന്‍ അഭിലാഷ് വയസ്സ് (36) എന്നയാളെ താമരശ്ശേരി എക്സൈസ് റയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടർ ഷാജി എൻ കെ യും പാർട്ടിയും ചേർന്ന് പിടികൂടി.
ചാരായം കടത്തികൊണ്ടുവന്ന സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ടി മുതലുകളും, കേസ് റിക്കാർഡുകളും, സാമ്പിള്‍ ബോട്ടിലുകളും സഹിതം താമരശ്ശേരി റെയിഞ്ചില്‍ ഹാജരാക്കി .
സംഘത്തിൽ പ്രൈവന്റീവ് ഓഫീസർ പ്രിയരഞ്ജൻദാസ്, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ഷാജു സി. ജി, നൗഷീർ. ടി. വി, ശ്യാം പ്രസാദ് , മനോജ് പി. ജെ, വിവേക്. എൻ. പി. എന്നിവർ ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
