Trending

മകളെയും അമ്മയെയും വീട്ടിൽ കയറി കുത്തി, പ്രതി കീഴടങ്ങി, അക്രമണം പ്രണയ നൈരാശ്യത്താൽ





കണ്ണൂർ
 : അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.  ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. നിരന്തരം പുറകെ നടന്നും ശല്യം ചെയ്തും ജിനേഷ് പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ ഇന്ദുലേഖ പറഞ്ഞു. കൊല്ലാൻ വേണ്ടി തന്നെയായിരുന്നു ജിനേഷ് വീട്ടിലെത്തിയതെന്നും അവർ പറഞ്ഞു. നിരന്തരം ശല്യം ചെയ്തും പുറകെ നടന്നും ജിനേഷ് പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് പൊലീസിനും ലഭിച്ച വിവരം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയുടേയും മകളുടേയും ആരോഗ്യനില തൃപ്തികരമാണ്

T News

working in the field of advertising and printing

Post a Comment

Previous Post Next Post