Trending

സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ തീപിടുത്തം




സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ തീപിടുത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപടര്‍ന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണിത്. തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു.


മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. ഫയലുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടില്ല. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post