Trending

ഫ്രഷ് കട്ട് ദുർഗന്ധത്തിനെതിരെ നാട്ടുകാർ വീണ്ടും രംഗത്ത്.




താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനെതിരെ വീണ്ടും നാട്ടുകാർ രംഗത്ത്.കഴിഞ്ഞ ദിവസങ്ങളിൽ കിലോമീറ്ററുകൾ അകലെ വരെ ദുർഗന്ധം പരന്നതായി നാട്ടുകാർ പറഞ്ഞു. ഇതു സംബസിച്ച് നിരവധി പരാതികൾ നൽകുകയും, കോടതികളെ സമീപിക്കുകയും, പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തി
രുന്നു.

എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ഫാക്ടറിയിൽ വരുത്തി വരികയാണെന്നും, ഏതാനും ആഴ്ചകൾക്കകം പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരം കാണുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം യന്ത്രതകരാറുമൂലം ഫാക്ടറിയിൽ കെട്ടി കിടന്ന മാലിന്യം സമീപത്തെ തോട്ടത്തിൽ കുഴിച്ചുമൂടാൻ ശ്രമം നടത്തിയിരുന്നെങ്കിലും എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി. ഇതോടെ കുഴികളെല്ലാം ജെ സി ബി ഉപയോഗിച്ച് മൂടി. കമ്പനി അധികൃതരുമായി നാട്ടുകാർ ഏറെ നേരം സംസാരിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് കമ്പനി അധികൃതരും, പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നാട്ടുകാരും വ്യക്തമാക്കി.






Post a Comment

Previous Post Next Post