Trending

താമരശ്ശേരിയിൽ വൻ വിദേശമദ്യവേട്ട; കാറിൽ കടത്തുകയായിരുന്ന 72 കുപ്പി മദ്യവുമായി രണ്ടു പേർ എക്സൈസിൻ്റെ പിടിയിൽ.




താമരശ്ശേരിക്ക് സമീപം വാവാട് വെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 36 ലിറ്റർ (72 കുപ്പി) മദ്യം എക്സൈസ് പിടികൂടിയത്.

 കാറിലുണ്ടായിരുന്ന പുതുപ്പാടി കാക്കവയൽ വയലപ്പിള്ളിൽ വി.യു.തോമസ് (67), ഒപ്പം താമസിക്കുന്ന കാരക്കുഴിയിൽ ഷീബ (45) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി സർക്കിൾ എക്സൈസ് അസി. ഇൻസ്പെപെക്ടർ സി.സന്തോഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

സി ഇ ഒ ബിനീഷ് കുമാർ, ആരിഫ്, ഡബ്ലു സി ഇ ഒ കെ.പി ഷിംല എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.ടി.ന്യൂസ്

കോഴിക്കോട്ടെ വിവിധ കടകളിൽ നിന്നും വാങ്ങിയ മദ്യം കാക്കവയൽ ഭാഗത്ത് ചില്ലറ വിൽപനക്കായാണ്
കൊണ്ടു പോകുന്നത്.

Post a Comment

Previous Post Next Post