Trending

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് വുഡ് കട്ടർ കൈമാറി.






താമരശ്ശേരി: താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് വുഡ് കട്ടർ കൈമാറി.



ചുരത്തിൽ വർദ്ധിച്ചു വരുന്ന തിരക്കിനടയിൽ പ്രകൃതിക്ഷോഭം മൂലവും, മറ്റും  മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുമ്പോൾ  മരങ്ങൾ മുറിച്ചുനീക്കാനാണ് വുഡ് കട്ടർ കൈമാറിയത്.

 ,ലൈഫ് ഗാർഡ്സ് ആംബുലൻസ് റോഡ് എമർജൻസി ടീമിൻ്റെ ജോയിൻ്റ് സിക്രട്ടറിയും, സെഡ് ഓട്ടോ കൺസൾട്ടൻ്റ് ഉടമയുമായ വി പി മുനീർ താമരശ്ശേരിയാണ്  വുഡ് കട്ടർ സ്പോൺസർ ചെയ്തത്.


എം എൽ എ മാരായ ലിൻ്റോ ജോസഫ്ൽ, ടി സിദ്ദീഖ് എന്നിവർ കട്ടർ ഏറ്റുവാങ്ങി.

ചുരം വ്യൂ പോയിൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ
ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് മൊയ്തു മുട്ടായി , ലൈഫ് ഗാർഡ്സ് ആംബുലൻസ് റോഡ് എമർജൻസി ടീമിൻ്റെ പ്രസിഡൻ്റ് ലെത്തിഫ് അടിവാരം, സിക്രട്ടറി മനു ചുള്ളിയോട് , ചുരം സംരക്ഷണ സമിതി സിക്രട്ടറി സുകുമാരൻ എന്നിവർ സംസാരിച്ചു.  ലൈഫ്. ഗാർഡ്സ് ആംബുലൻസ് റോഡ് എമർജൻസി ടീമിൻ്റെ സേവന പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

Post a Comment

Previous Post Next Post