കോഴിക്കോട് : നട്ടുവളർത്താൻ
നന്മയുടെ പാഠങ്ങൾ എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ജൂൺ 5 ന് നടക്കുന്ന പരിസ്ഥിതി ദിനാചരണ പരിപാടി "നാമ്പ് " ജില്ലാതല ഉദ്ഘാടനം കൊടുവള്ളി പാലക്കുറ്റി എ എം എൽ പി സ്കൂളിൽ ജൈവവൈവിധ്യ ബോർഡിന്റെ ഹരിത വ്യക്തി അവാർഡ് ജേതാവ് വി മുഹമ്മദ് കോയ തൈ നട്ടു നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി കെ മുഹമ്മദ് റഷീദ്, ഫൈസൽ പടനിലം, പി.ടി ഷാജർ , ടി. സുഹറ, സൈനബ എം, ഹസീമ്പ് പുല്ലാളൂർ, കമറുദ്ദീൻ കെ കെ , അബ്ദുൽ അലി, സ്മിത ടി കെ , നസീർ സിപി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ- അടിക്കുറിപ്പ്
KSTU "നാമ്പ് "പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഹരിത വ്യക്തി അവാർഡ് ജേതാവ് വി.മുഹമ്മദ് കോയ നീർവ്വഹിക്കുന്നു.
