Trending

റബ്ബർ തറവില ഉയർത്തണം



താമരശ്ശേരി : കാലാവസ്ഥ വ്യതിയാനവും അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധ നവും കൂലി ചിലവുംറബ്ബറിന്റെ ഇപ്പോഴത്തെ വിലയും കൂടി കണക്കാക്കിയാൽ തോട്ടം മേഖല പാടെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് റബ്ബർ കർഷകർ.

 നിലവിൽ ഇതു വരെ ലഭിച്ചു കൊണ്ടിരുന്ന വില സ്ഥിരത ഫണ്ട് കഴിഞ്ഞ വർഷം നാമമാത്രമായാണ് കർഷകർക്ക് ലഭിച്ചത്.

 ബില്ല് സമർപ്പിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഇതു വരെ പണം ലഭിച്ചിട്ടില്ല. മഴകാലത്ത് ടാപ്പിങ് നടത്താൻ റൈൻ ഗാർഡിങ്നു ആവശ്യമുള്ള സാധനങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത കർഷകർ വില സ്ഥിരത ഫണ്ട് ലഭിക്കാൻ താമസം നേരിട്ടതോടെ  ആകെ ദുരിതത്തിലായിരിക്കയാണ് ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് താമരശ്ശേരിയിൽ ചേർന്ന റബ്ബർ കർഷക ക്ഷേമസമിതി(VERPS) സർക്കാരിനോട് ആവശ്യപ്പെട്ടു
റബ്ബറിന് മുന്നൂറ് രൂപയെങ്കിലും താറാവില നടപ്പിലാക്കുക 2019മുതൽ സമർപ്പിച്ച ബില്ലകളിൽ തീർപ് കല്പിക്കുക സബ് സിഡി അനുവദിക്കുന്നതിലെ കാല താമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയം മുഖേനെ സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ. കെ രഘു സ്വാഗതം പറഞ്ഞു
കുഞ്ഞിമരക്കാർ. ഏ. കെ. വാർഷിക റിപ്പോർട്ടും.എം. ഏ. അപ്പുകുട്ടൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.എൻ.ജെ. ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു റബർബോർഡ് അസിസ്റ്റന്റ് ഡ വലപ്മെന്റ്ഓഫീസർ. കെ. ജെ. ജോസഫ്., കെ കെ. മുഹമ്മദ്‌, എന്നിവർ സംസാരിച്ചു. പി. കെ. അബ്ദുൽനാസ്സർ നന്ദി രേഖ പ്പെടുത്തി

Post a Comment

Previous Post Next Post