Trending

ഓണസമൃദ്ധി 2023 -കര്‍ഷക ചന്ത ആരംഭിച്ചു





താമരശ്ശേരി :
പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കൃഷി വകുപ്പിന്റെ കര്‍ഷക ചന്ത താമരശ്ശേരി കൃഷിഭവന്‍ പരിസരത് ആരംഭിച്ചു.


 ഓഗസ്റ്റ്‌ 25 മുതല്‍  28 വരെ ആണ് ചന്ത നടക്കുന്നത് .ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ കര്‍ഷക ചന്ത ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൌദബീവി അധ്യക്ഷയായിരുന്നു . 


 കര്‍ഷകരില്‍ നിന്നും പൊതു വിപണി വിലയേക്കാള്‍ കൂടിയ നിരക്കില്‍  നാടന്‍ പച്ചക്കറി സംഭരിക്കുകയും ചെയ്യുന്നുണ്ട്.കര്‍ഷകരായ ജോബിഷ് ,അജയ്,സുരേഷ് ,ഉദയകുമാര്‍,സുഹറ എന്നിവര്‍ നാടന്‍ പച്ചക്കറികള്‍  ചന്തയിലേക്ക് നല്കി.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ രൂപീകരിച്ച കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് വിപണി നടത്തുന്നത്.



ചടങ്ങില്‍ സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ അയ്യുബ് ഖാന്‍ ,മഞ്ജിത ,വാര്‍ഡ്‌ മെമ്പര്‍ മാരായ സജിത്ത് ,ഖദീജ സത്താര്‍ ,ഫസീല,ആയിഷ ,കൃഷി അസ്സിസ്ടന്റുമാരായ വിപിന്‍,ഷൈജ  ബാല കൃഷ്ണന്‍,ഗിരീഷ്‌ കുമാര്‍,രത്നവല്ലി ,സുലൈഖ ,മുഹമ്മെദ് അജയ് ,സുഹറ എന്നിവര്‍ പങ്കെടുത്തു .കൃഷി ഓഫീസര്‍ എം എം സബീന സ്വാഗതവും അസിസ്റ്റന്റ്‌ കൃഷി ഓഫീസര്‍ അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി

Post a Comment

Previous Post Next Post