താമരശ്ശേരി :ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളിൽ ഒരാളായ പുതുപ്പാടി കാക്കവയൽ സ്വദേശി റാഷിദിനെ കണ്ടെത്താനായില്ല.
സംഭവത്തിൽ എലോക്കര താമസിക്കും വയനാടൻ മുസ്തഫ എന്നറിയപ്പെടുന്ന കുന്നുമ്മൽ മുസ്തഫയെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴി പ്രകാരം മുസ്തഫക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി മൂന്നു കേസും, റാഷിദിനെതിരെ ഒരു കേസുമാണ് റജിസ്റ്റർ ചെയ്തത്.
ആഗസ്ത് മാസം 11 ന് അറസ്റ്റു രേഖപ്പെടുത്തിയ മുസ്തഫ റിമാൻ്റിലാണ്.
റാഷിദ് ഉണ്ടാൻ സാധ്യതയുളള സ്ഥലത്തെ കുറിച്ച് കേസെടുത്ത ദിവസം തന്നെ നാട്ടുകാർ പോലീസിന് സൂചന നൽകിയിരുന്നു.
എന്നാൽ പ്രതിയുമായി ഫോണിൽ സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരാകുമെന്ന പ്രതീക്ഷയിൽ പോലീസ് കാത്തിരുന്നു.
വൈകുന്നേരത്തോടെ സ്റ്റേഷനിൽ ഹാജരാകാമെന്നേറ്റ പ്രതി 13 ദിവസം പിന്നിട്ടിട്ടും പോലീസ് സ്റ്റേഷനിൽ എത്തിയില്ലെന്ന് മാത്രമല്ല നാട്ടിൽ നിന്നും മുങ്ങിയതായും നാട്ടുകാർ പറഞ്ഞു.
പ്രതിയെ തേടി കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് വീടുകയറിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.