ഹോട്ടലിനോടെ ചേർന്ന പറമ്പിൽ വെള്ളം കെട്ടി നിന്ന് മഴ പെയ്യുമ്പോഴാണ് റോഡിലേക്ക് ഒഴുകുന്നത്.
റോഡിൽ ഒഴുകി എത്തുന്ന മലിനജലം റോഡരികിൽ കെട്ടിക്കിടക്കുന്നതിനാൽ നാട്ടുകാർക്ക് വഴി നടക്കാൻ പോലും സാധിക്കാതെയായി.
മലിനജലം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ മുമ്പ് പല തവണ നാട്ടുകാർ ഹോട്ടൽ ഉടമയോടും, സ്ഥല ഉടമയോടും,ആരോഗ്യ വകുപ്പ് അധികൃതരോടും പരാതി പറഞ്ഞതാണ്.
പകർച്ചവ്യാദികൾ പടർന്ന് പിടിക്കുമ്പോഴും തുറസ്സായ സ്ഥലത്തേക്കും, റോഡിലേക്കും മലിനജലം തള്ളുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ശ്വാശത പരിഹാരം കാണാൻ ഹോട്ടൽ മാനേജ്മെമെൻ്റ് തയ്യാറാവാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
