Trending

ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ.






കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോധമില്ലെന്ന് ബോധ്യപ്പെട്ടത്. തുടർന്ന്  പോലീസിൻ്റെയും, ട്രൈബൽ പ്രമോട്ടറുടെയും, കോളനി നിവാസികളുടെയും സഹായത്തോടെ രാവിലെ 6.30 ഓടെ താമരശ്ശേരി താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി.

സഹോദരങ്ങൾ: ശ്രീജ, രജിത, അയ്യ. വെളുത്ത.

Post a Comment

Previous Post Next Post