Trending

ആപ്പിൾ തൊണ്ടയിൽ കുരുങ്ങി 
ഒരുവയസുകാരൻ മരിച്ചു





മലപ്പുറം:തേഞ്ഞിപ്പലത്ത്
സ്പൂൺ ഉപയോഗിച്ച് ചുരണ്ടിനൽകിയ ആപ്പിൾ തൊണ്ടയിൽ കുരുങ്ങി ഒരുവയസുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ് ബിഷറാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് ആറിനായിരുന്നു സംഭവം. ആപ്പിൾ നൽകിയതിനുപിന്നാലെ പാലും നൽകി. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. കഴിഞ്ഞ 17–-നായിരുന്നു ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ് മിസഹ്.

Post a Comment

Previous Post Next Post