കാനറാ ബാങ്ക് എപ്ലോയീസ് യുണിയൻ കേരള സംസ്ഥാന കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഗവൺമെൻ്റ് മാപ്പിള സ്കൂൾ രാരോത്ത് , പരപ്പൻപൊയിലിൽ വിദ്യാലയത്തിന് 100 കസേരകൾ നൽകി . പ്രധാന അദ്ധ്യാപിക ജഗന്ദിനി എം, പി ടി എ പ്രസിഡന്റ് അയ്യൂബ്ഖാൻ എന്നിവർ കസേര ഏറ്റുവാങ്ങി. പരിപാടിയിൽ കാനറാ ബാങ്ക് എംപ്ലോയീസ് കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് ചെയർമാനുമായ സ.ബിജീഷ് ഭാസ്കർ എം, ജോയൻ്റ് സെക്രട്ടറി സ.അനൂപ് പ്രേമാനന്ദൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരായ സ: വി വി രാജൻ, സ: ഉബൈബ് , സ: ബിൻജാസ് തുടങ്ങിയവർ പങ്കെടുത്തു*
*സ്റ്റാഫ് സെക്രട്ടറി സിജീഷ് വയലട നന്ദി പറഞ്ഞു*
