Trending

ബസ് യാത്രക്കിടെ തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു




കാസർഗോഡ് സ്വകാര്യ ബസ് യാത്രക്കിടെ തല പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. ബസ്സിൽ നിന്ന് തല പുറത്തേക്കിട്ടപ്പോൾ വൈദ്യുതി പോസ്റ്റിൽ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post