തലയാട്: കാറും പാര്‍സല്‍ വാനുംകൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ ആറുപേര്‍ക്കും പാര്‍സല്‍ വാൻ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. എസ്റ്റേറ്റ്മുക്ക് തലയാട് റോഡില്‍ എം എം പറമ്പില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.
സാരമായി പരുക്കേറ്റ താമരശ്ശേരി കാരാടി സ്വദേശി ഇസ്മയിൽ (47) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പാര്‍സല്‍ വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ജീപ്പില്‍ കയറ് കെട്ടി വലിച്ച് വാതില്‍ തുറന്നാണ് പുറത്തെടുത്തത്. നരിക്കുനിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ പൂനൂരിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
