താമരശ്ശേരി: ഡീസൽ തീർന്ന് ടൂറിസ്റ്റ് ബസ്സ് ചുരം വ്യു പോയിൻ്റിന് സമീപം കുടുങ്ങിയതിനാൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു.രാവിലെ.6.45 ഓടെയാണ് ബസ് കുടുങ്ങിയത്.
എട്ടു മണിയോടെ ഡീസൽ എത്തിച്ച് ബസ് മാറ്റിയെങ്കിലും കനത്ത ഗതാഗത കുരുക്കാണ്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ഹൈവേ പോലീസും, NRDF പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു .
വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു കിടക്കുകയാണ്.
