താമരശ്ശേരി : അയ്യപ്പ സേവാ സമിതി താമരശ്ശേരിയും , കെ എം സി ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ പൊൽപ്പാടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ പ്രഭാകരൻ നമ്പ്യാർ, വത്സൻ മേടോത്ത്, സുനി കുന്നുമ്മൽ , മുഹമ്മദ് ബഷീർ വട്ടക്കുണ്ടുങ്ങൽ , പി ആർ ഒ അശ്വതി വി സി , കെ സി രാമ ചന്ദ്രൻ , ജിതേഷ് എം ബി , സംസാരിച്ചു. ജനറൽ മെഡിസിൻ, ഇ എൻ ടി , അസ്ഥിരോഗം ത്വക്ക് രോഗം, ശിശു രോഗം തുടങ്ങിയ വിഭാഗങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. നീ തു ശരണ്യ, അതുല്യ വികേഷ് , ഷീനവത്സൻ ,ഭവിത്ത് പറച്ചിക്കുന്നുമ്മൽ , രജീഷ് ചാലിൽ ക്യാമ്പിന് നേതൃത്വം നൽകി. വൃശ്ചികം ഒന്നു മുതൽ അയ്യപ്പൻമാർക്ക് നൽകി വരുന്ന അന്നദാനം നാല്പത്തി ഒന്നാം ദിവസം സമൂഹസദ്യയോടെ സമാപിച്ചു.
