Trending

മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ പ്രതിയെ അറസ്റ്റു ചെയ്തു.

താമരശ്ശേരി:താമരശേരിയിൽ പല ബാങ്കുകളിലായി മുക്ക് പണ്ടം പണയം വെച്ച് കാലങ്ങളായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ താമരശേരി സി.ഐ സായൂജിൻ്റെ നേതൃ ത്വത്തിലുള്ള സംഘം പിടികൂടി.



താമരശ്ശേരി പരപ്പൻപൊയിൽ വലിയ പറമ്പത്ത് ഹുസൈൻ മകൻ ഷാജിറിനെയാണ് (44) അറസ്റ്റ് ചെയ്തത്
10 വർഷത്തോളമായി മുങ്ങി നടക്കുക ആയിരുന്ന പ്രതിയെ താമരശ്ശേരി യിൽ വെച്ച് പിടികൂടുക ആയിരുന്നു സംഘത്തിൽ എസ് ഐ ജിതേഷ് scpo മാരായ ജയരാജൻ അബ്ദുൽ റഫീഖ് കെ കെ ഷിജു പി എം എന്നിവരും ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റി മാൻഡ് ചെയ്തു

Post a Comment

Previous Post Next Post