സ്കൂളിന് പമീപത്തെ വയലിലും, റോഡിലുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതായി സമീപവാസികൾ പറയുന്നു. പരിസരത്തെ ഫ്ലാറ്റിന് മുന്നിലും, റോഡിലും രക്തം ചിന്തിയ പാടുകൾ ഉണ്ട്. എന്നാൽ പരുക്കേറ്റവർ ഏതാശുപത്രിയിലാണ് ചികിത്സ തേടിയത് എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.
സമീപത്തെ താമസക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
