Trending

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി






ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപെട്ടിൽ വച്ചാണ് മൃതദേഹം ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ സുരജ എസ് നായർ ആണ് മരിച്ചത്. 45 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


ഒഡിഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരികെ വൈക്കത്തേക്ക് മടങ്ങുകയായിരുന്നു. റെയിൽവേ അധികൃതരാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ജോളാർപെട്ടിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കൾ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

Post a Comment

Previous Post Next Post