താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി എ അരവിന്ദൻ ചുമതലയേറ്റു, അകെ പോൾ ചെയ്ത 18 വോട്ടിൽ 14 വോട്ടുകൾ നേടിയാണ് UDF ലെ എ അരവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്.
മുന്നണി ധാരണ പ്രകാരം ജെടി അബ്ദുറഹ്മാൻ മാസ്റ്റർ മൂന്നു വർഷം പൂർത്തിയാക്കിസ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് സ്ഥാനമേറ്റത്.
തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന അനുമോദന യോഗം കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ ഉദ്ഘാടനം ചെയ്തു.


