Trending

തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുയുവാക്കള്‍ മരിച്ചു





തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുയുവാക്കള്‍ മരിച്ചു. രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ ശ്യാം, ജോര്‍ജ്, ടിറ്റോ എന്നിവരാണ് മരിച്ചത്. 
നാട്ടുകാരായ യുവാക്കളാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. സ്ഥലപരിചയ കുറവ് കൊണ്ടല്ല അപകടമെന്നാണ് പൊലീസിന്‍റെ നിഗമനം. വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തല്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനത്തിലെത്തുക.

40 അടി താഴ്്ച്ചയുള്ള പാറമടയിലേക്കാണ് കാര്‍ മറിഞ്ഞത്. പിന്നാലെ ബൈക്കില്‍ വന്ന യുവാക്കളാണ് അപകടം ആദ്യം പൊലീസിനെ അറിയിച്ചത്. 

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും  അവര്‍ക്ക് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താനായില്ല. പിന്നീട് സ്കൂബാ ടീം എത്തി നടത്തിയ തിരച്ചിലിലാണ് കാര്‍ കണ്ടെത്തിയത്. മൂന്നുമണിയോടെയാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൂന്നുപേരുടേയും മൃതദേഹങ്ങള്‍. നാട്ടുകാരും സുഹൃത്തുക്കളുമാണ് മരിച്ച മൂന്നുപേരും. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post