വീടിൻ്റെ സൺഷേഡ് സ്ലാബ് വീണ് വിദ്യാർഥി മരിച്ചു
കൊടുവള്ളി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിൻ്റെ സൺഷേഡ് സ്ലാബ് വീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച
വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പണിക്കാർ പണി നിർത്തി പോയതിന് ശേഷം വീടിൻ്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിൻ ദേവിൻ്റെ
ശരീരത്തിലേക്ക് വീഴുകയായിരുന്നു.
നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ സ്ലാബിനടിയിൽ നിന്നും അഭിൻ ദേവിനെ പുറത്തെടുത്തിരുന്നു. ഉടൻ
തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം.
ശോഭനയാണ് അഭിൻ ദേവിൻ്റെ അമ്മ.
സഹോദരങ്ങൾ: അമൽ ദേവ്, അതുൽ ദേവ്.
