കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെയാണ് സ്റ്റേ ചെയ്തത. ഡോ. എംവി നാരായണന്‍, ഡോ. എംകെ ജയരാജ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് മാര്‍ച്ച് 7ന് ചാന്‍സലര്‍ വിസിയെ പുറത്താക്കിയത്. വിസിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്കു നയിച്ചത്.
