ഒന്നേകാൽ വർഷത്തിലധികമായി പ്രവർത്തിക്കുന്നത്. കൊല്ലം കൊട്ടിയം മയ്യനാട് റോഡിൽ വാടകക്കെട്ടിടത്തിൽ 2021 നവംബർ അവസാനമായിരുന്നു ഉദ്ഘാടനം. 2012 ൽ കേന്ദ്രത്തിൽ അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ട്രാൻസിറ്റ് ഹോം തുടങ്ങാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി ഉമ്മൻചാണ്ടി സർക്കാർ 2015ൽ നടപടി ആരംഭിച്ചു പിണറായി സർക്കാർ 2021ൽ കൊട്ടിയത്ത് വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികൾ, പരോളിലുള്ള വിദേശികൾ, വിസ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തങ്ങുന്നന്നവർ എന്നിവരാണ് താമസക്കാർ
നൈജീരിയൻ പൗരൻ ഉൾപ്പെടയുള്ളവരുണ്ട് താമസക്കാരായി. ഹോം മാനേജര്‍, സെക്യൂരിറ്റി ചീഫ്, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, ഉള്‍പ്പെടെയുളളവരുണ്ട്. ആദ്യം തൃശ്ശൂരിൽ ആഭ്യന്തര വകുപ്പ് തുടങ്ങിയ കേന്ദ്രം പൂട്ടിയതോടെ പ്രവർത്തനം കൊട്ടിയത്തേക്ക് മാറ്റി. നൈജീരിയന്‍ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ട്രാന്‍സിറ്റ് ഹോം ആരംഭിക്കാന്‍ ഉത്തരവിടുക ആയിരുന്നു എന്നാൽ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം തുറന്ന കോൺസൻട്രേഷൻ ക്യാംപെന്ന നിലയിൽ ബി ജെ പി കള്ളം പ്രചരിപ്പിച്ചു