പെട്രോള്‍ പമ്പിലെത്തി ജീവനൊടുക്കാന്‍ ശ്രമം; തീ കൊളുത്തിയ യുവാവ് മരിച്ചു
byWeb Desk•
0
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു യുവാവ് പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചന. ജീവനക്കാരൻ മാറിയ സമയം പെട്രോൾ തല വഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. പരുക്കേറ്റ ഷാനവാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.